Quantcast

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് ഡിവൈഎഫ്ഐ മർദനം

ബൈക്കിൽ പോയ ചെറുപ്പക്കാരനെ തടഞ്ഞുനിർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത് ഷൂട്ട്‌ ചെയ്തതിനായിരുന്നു ആക്രമണം.

MediaOne Logo

Web Desk

  • Published:

    7 Dec 2023 7:10 PM IST

dyfi workers beats journalists who filmed the protest against navakerala yatra
X

കൊച്ചി: നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് ഡിവൈഎഫ്ഐ മർദനം. ദ ഫോർത്ത് കൊച്ചി റിപ്പോർട്ടർ വിഷ്ണു പ്രകാശിനെയും ക്യാമറമാൻ മാഹിൻ ജാഫറിനെയുമാണ് ക്രൂരമായി മർദിച്ചത്.

ആലുവ പറവൂർ കവലയിൽ വച്ചാണ് സംഭവം. ബൈക്കിൽ പോയ ചെറുപ്പക്കാരനെ തടഞ്ഞുനിർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത് ഷൂട്ട്‌ ചെയ്തതിനായിരുന്നു ആക്രമണം.

ഇവരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാൻ ശ്രമിച്ചു. നൽകാതെ വന്നതോടെ വളഞ്ഞിട്ട് തല്ലി. തലയ്ക്കും നെഞ്ചിലും പുറത്തും തുടർച്ചയായി ഇടിച്ചു.

ദൃശ്യങ്ങൾ സംപ്രേഷണം ചെയ്താൽ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.

TAGS :

Next Story