പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച കേസിൽ ഡിവൈഎസ്പി പി.എം മനോജിന് സസ്പെൻഷൻ
2011 ൽ മനോജ് വടകര എസ്ഐ ആയിരിക്കെയാണ് സംഭവം

തിരുവനന്തപുരം: പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച കേസിൽ തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പിഎം മനോജിന് സസ്പെൻഷൻ. 2011 ൽ മനോജ് വടകര എസ്ഐ ആയിരിക്കെയാണ് സംഭവം. അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിൽ നേരത്തേ മജിസ്ട്രേറ്റ് കോടതി മനോജിനെ ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കി. സെപ്റ്റംബറിലാണ് മനോജിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
Next Story
Adjust Story Font
16

