Quantcast

ഇ ബുള്‍ജെറ്റ് കേസില്‍ പൊലീസിനെ അധിക്ഷേപിച്ച യുവാവ് അറസ്റ്റില്‍

'പൊളി സാനം' എന്ന അപരനാമത്തിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നയാളാണ് റിച്ചാർഡ് റിച്ചു.

MediaOne Logo

Web Desk

  • Published:

    10 Aug 2021 4:51 PM GMT

ഇ ബുള്‍ജെറ്റ് കേസില്‍ പൊലീസിനെ അധിക്ഷേപിച്ച യുവാവ് അറസ്റ്റില്‍
X

ഇ ബുൾ ജെറ്റ് സംഭവത്തിൽ കൊല്ലത്ത് ആദ്യ അറസ്റ്റ്. ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പോലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാളാണ് അറസ്റ്റിലായത്. രാമൻ കുളങ്ങര സ്വദേശി റിച്ചാർഡ് റിച്ചു ആണ് അറസ്റ്റിലായത്. 'പൊളി സാനം' എന്ന അപരനാമത്തിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നയാളാണ് റിച്ചാർഡ് റിച്ചു.

ഇ ബുൾജെറ്റ് വ്ലോ​ഗർമാരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥരെ രൂക്ഷമായ ഭാഷയിലാണ് ഇയാൾ അസഭ്യം പറഞ്ഞത്. പൊലീസിന് നേരെ അക്രമം നടത്താനും ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂരില്‍ ആർ.ടി.ഒ ഓഫീസില്‍ അതിക്രമം ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ യുട്യൂബ് വ്ലോഗർമാര്‍ക്ക് ഇന്നാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. പൊതുമുതല്‍ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയുകയും ചെയ്തെന്ന കേസിലാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്ലോഗര്‍മാരായ എബിനും ലിബിനും ജാമ്യം അനുവദിച്ചത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തൽ, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.

TAGS :

Next Story