'രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാൻ കേന്ദ്രം നിയോഗിച്ച ഏജൻസിയാണ് ഇഡി': സണ്ണി ജോസഫ്
ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് പറഞ്ഞു

കണ്ണൂർ: രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാൻ കേന്ദ്രം നിയോഗിച്ച ഏജൻസിയാണ് ഇഡിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയെന്നും സണ്ണി ജോസഫ് പറഞ്ഞു. ലഭിച്ച സ്വാതന്ത്ര്യം ഇഡി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ അനീഷ് രംഗത്തെത്തിയിരുന്നു. ഇഡി അസി. ഡയറക്ടർ ശേഖറിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചെന്നും രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനീഷ് മീഡിയവണിനോട് പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കൊച്ചി സോണൽ ഓഫീസിനോട് ഇഡി ഡയറക്ടർ റിപ്പോർട്ട് തേടി. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലൻസിന് ലഭിച്ചു. പിടിയിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16

