മോഹൻലാലിന് ഇ.ഡി നോട്ടീസ്; നടപടി മോൻസൺ കേസിൽ

അടുത്തയാഴ്ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2022-05-14 11:47:05.0

Published:

14 May 2022 11:38 AM GMT

മോഹൻലാലിന് ഇ.ഡി നോട്ടീസ്; നടപടി മോൻസൺ കേസിൽ
X

എറണാകുളം: നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ചത് സംബന്ധിച്ചാണ് ഇ.ഡി വിശദീകരണം തേടുന്നത്. അടുത്തയാഴ്ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദേശം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്.

TAGS :

Next Story