കൈക്കൂലിയടക്കം നിരവധി ആക്ഷേപം; ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പി.രാധാകൃഷ്ണനെ നീക്കി
രാധാകൃഷ്ണനെ നേരത്തെ കൊച്ചിയില്‍ നിന്നും ശ്രീനഗറിലേക്ക് സ്ഥലം മാറ്റിയിരുന്നു

തിരുവനന്തപുരം: ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പി. രാധാകൃഷ്ണനെ നീക്കി. കൈക്കൂലി ആവശ്യപ്പെട്ടതടക്കം നിരവധി ആക്ഷേപങ്ങള്‍ രാധാകൃഷ്ണനെതിരില്‍ ഉയര്‍ന്നതോടെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ നടപടി. ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.
റെയ്ഡ് വിവരം ചോര്‍ത്തി, അന്വേഷണം അട്ടിമറിച്ചു തുടങ്ങിയ ആരോപണങ്ങളും രാധാകൃഷ്ണനെതിരെ ഉയര്‍ന്നിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം കേരളത്തിലെ പ്രധാനപ്പെട്ട കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാധാകൃഷ്ണന്‍. അഞ്ചുവര്‍ഷം കൂടി സര്‍വീസ് ശേഷിക്കെയാണ് നടപടി.
രാധാകൃഷ്ണനെ നേരത്തെ കൊച്ചിയില്‍ നിന്നും ശ്രീനഗറിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിനെതിരെ രാധാകൃഷ്ണന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കുകയും തുടര്‍ന്ന് സ്ഥലംമാറ്റം മരവിപ്പിക്കുകയും ചെയ്തു.
Next Story
Adjust Story Font
16

