Quantcast

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇഡി സമൻസ്

അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

MediaOne Logo

Web Desk

  • Published:

    12 Feb 2026 9:40 AM IST

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇഡി സമൻസ്
X

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ഇഡി സമൻസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ബോർഡ് പ്രസിഡൻ്റായിരുന്ന എൻ. വാസുവിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും സുധീഷ് പ്രവർത്തിച്ചിരുന്നു.

സ്വർണക്കൊള്ളയിൽ എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ സുധീഷ് കുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കൊള്ളയിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്നതിലാണ് ഇഡി അന്വേഷണം. സ്വാഭാവിക ജാമ്യം ലഭിച്ച എൻ വാസുവിനും ഉടൻ നോട്ടീസ് നൽകും. നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ, ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു.

TAGS :

Next Story