മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസ്: 'ഇഡിയും അവരെ സഹായിക്കുന്ന പത്രങ്ങളും പടച്ചുവിട്ട വാർത്ത അസംബന്ധം'; എം.എ ബേബി
'മുഖ്യമന്ത്രി വിശദീകരിച്ചതോടെ വിഷയത്തിൽ വ്യക്തത വന്നു'

Photo | MediaOne
ന്യൂഡൽഹി: മുഖ്യമന്ത്രി വിശദീകരിച്ചതോടെ വിവേക് കിരണിനെതിരായ ഇഡി സമൻസ് വിഷയത്തിൽ വ്യക്തത വന്നെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇഡിയും അവരെ സഹായിക്കുന്ന പത്രങ്ങളും പടച്ചുവിട്ട വാർത്ത അസംബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പാർട്ടി നേതൃത്വത്തിന്റെയും നിലപാടെന്നും എം.എ ബേബി പറഞ്ഞു.
സമൻസ് കിട്ടി എന്ന് താൻ സ്ഥിരീകരിച്ചിട്ടില്ലെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. വാർത്ത വരുന്നതിന് മുൻപ് സമൻസ് വിവരം പാർട്ടിക്ക് മുന്നിൽ ഉണ്ടോ എന്ന ചോദ്യത്തിന് പറഞ്ഞിടത്തോളം മതി എന്നായിരുന്നു എം.എ ബേബിയുടെ മറുപടി.
അനന്തു അജിയുടെ ആത്മഹത്യയിൽ ആർഎസ്എസ് നേതൃത്വവും പരിശോധിച്ച് കർശന നടപടി എടുക്കണമെന്ന് എം.എ ബേബി ആവശ്യപ്പെട്ടു. എഫ്ഐആറിൽ ആർഎസ്എസിനെ ഒഴിവാക്കിയെന്ന കോൺഗ്രസ് വിമർശനം എം.എ ബേബി തള്ളി. ഇത് കേവലം സങ്കേതിക പ്രശ്നം മാത്രമാണെന്നും കേരള പൊലീസ് കർശന നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

