Quantcast

പ്ലസ് വൺ പ്രവേശം: ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കണ്ടറിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വെക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനം നേടിയവർ 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

MediaOne Logo

Web Desk

  • Published:

    15 Oct 2022 1:24 PM GMT

പ്ലസ് വൺ പ്രവേശം: ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്.

ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം:

തിരുവനന്തപുരം- 33,363

കൊല്ലം - 27,359

പത്തനംതിട്ട - 11,371

ആലപ്പുഴ - 20,896

കോട്ടയം - 20,721

ഇടുക്കി - 10,423

എറണാകുളം - 32,996

തൃശ്ശൂർ - 34,065

പാലക്കാട് - 32,918

കോഴിക്കോട് - 39,697

വയനാട് - 10,610

കണ്ണൂർ - 32,679

കാസർഗോഡ് - 16,082

ഹയർ സെക്കണ്ടറിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വെക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനം നേടിയവർ 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി. ഹയർ സെക്കണ്ടറിയിൽ 43,772 ഉം വെക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

TAGS :

Next Story