Quantcast

പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചു; എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്

എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ.അനുശ്രീ അടക്കം 9 പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    1 Jan 2024 8:00 AM GMT

effigy of  governor ,Case against SFI leaders,governor  SFI clash,kannur SFI
X

കണ്ണൂർ: പയ്യാമ്പലത്ത് പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ. അനുശ്രീ അടക്കം 9 പേർക്കെതിരെയാണ് കേസ്. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.

പുതുവർഷാഘോഷത്തിനിടയായിരുന്നു കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഗവര്‍ണറുടെ കോലം കത്തിച്ചത്. പപ്പാഞ്ഞി മാതൃകയിൽ വൈക്കോലും വെള്ളത്തുണിയും കൊണ്ട് നിർമ്മിച്ച 30 അടി ഉയരമുള്ള കോലമാണ് കത്തിച്ചത്.ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നു, എസ്എഫ്ഐയുടെ സമരത്തെയും കണ്ണൂരിനെയും അധിക്ഷേപിച്ചു എന്നീ ആരോപണങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

കലാപശ്രമം, അന്യായമായി സംഘം ചേരൽ, പൊതുസ്ഥലത്ത് പെട്രോളും തീയും അലക്ഷ്യമായി കൈകാര്യം ചെയ്തു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.


TAGS :

Next Story