Quantcast

ദേശീയപാത നിർമാണത്തിലെ പിഴവുകൾ സംസ്ഥാന സർക്കാരിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു; എം.വി ഗോവിന്ദൻ

എൽഡിഎഫ് സർക്കാരില്ലായിരുന്നെങ്കിൽ കേരളത്തിൽ ദേശീയപാത വികസനം ഉണ്ടാവില്ലായിരുന്നുവെന്നും 6000 കോടി രൂപയാണ് സർക്കാർ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 May 2025 5:04 PM IST

MV GOVINDHAN
X

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിലെ പിഴവുകൾ സംസ്ഥാന സർക്കാരിന്റെ മേൽ കെട്ടിവക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫ് സർക്കാരില്ലായിരുന്നെങ്കിൽ കേരളത്തിൽ ദേശീയപാത വികസനം ഉണ്ടാവില്ലായിരുന്നുവെന്നും 6000 കോടി രൂപയാണ് സർക്കാർ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു.

ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കരിമ്പട്ടികയിൽപ്പെട്ട കമ്പനികൾ പലതും കരാർ ഏറ്റെടുത്തിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. ഈ കമ്പനികളുടെ സുതാര്യത പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദേശീയപാത ഡിആർപിയിൽ മാറ്റം വരുത്തിയെന്ന ആരോപണം അസംബന്ധമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.

എങ്ങനെയെങ്കിലും ദേശീയപാത പൊളിയണമെന്നാണ് ചിലർക്ക് ആഗ്രഹമെന്നും പ്രതിപക്ഷം വികസനത്തെ തടയുക മാത്രമാണ് ചെയ്യുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഏറ്റവും പ്രധാനപ്പെട്ട വികസന പ്രവർത്തനങ്ങൾക്കെതിരെ എല്ലാം സമരം നടത്തിയതെന്ന് ആരോപിച്ച ഗോവിന്ദൻ ക്രിയാത്മക പ്രതിപക്ഷമായിരിക്കണമെന്നും പറഞ്ഞു.

TAGS :

Next Story