Quantcast

എട്ടുവയസ്സുകാരനെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബിയർ കുടിപ്പിച്ചു; ഇളയച്ഛനെതിരെ കേസ്

തിരുവോണ ദിവസമാണ് ഇളയച്ഛൻ കുട്ടിയേയും കൂട്ടി ബിവറേജിൽ പോയി ബിയർ വാങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-09-20 11:48:41.0

Published:

20 Sept 2022 4:37 PM IST

എട്ടുവയസ്സുകാരനെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബിയർ കുടിപ്പിച്ചു; ഇളയച്ഛനെതിരെ  കേസ്
X

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടുവയസ്സുകാരനെ ബിയർ കുടിപ്പിച്ചു. കുട്ടിയുടെ ഇളയച്ഛൻ ആണ് ബിയർ കുടിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഇളയച്ഛൻമനുവിനെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ തിരുവോണ ദിവസമാണ് ഇളയച്ഛൻ കുട്ടിയേയും കൂട്ടി ബിവറേജിൽ പോയി ബിയർ വാങ്ങിയത്. ഇതിനു ശേഷം ഇയാൾ തന്നെ ആളൊഴിഞ്ഞ പറമ്പിൽ പോയി കുട്ടിയെ കൊണ്ട് നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു.

''കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ചാച്ചൻ എല്ലാം നോക്കിക്കോളാം ധൈര്യമായിട്ട് കുടിക്ക്''- എന്ന് പറയുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

എന്നാല്‍ അതുവഴി പോയ ഒരാൾ കുട്ടി ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ചൈൽഡ്ലൈൻ പ്രവർത്തകരും നടപടി ആവശ്യപ്പെട്ട് എത്തിയിട്ടുണ്ട്.

TAGS :

Next Story