Quantcast

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-05-02 08:57:11.0

Published:

2 May 2023 2:24 PM IST

Elathur train arson case, Shahrukh Saifi released, NIA custody , latest malayalam news
X

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ ആവശ്യം കഴിഞ്ഞദിവസം കൊച്ചി എൻ.ഐ.എ കോടതി അംഗീകരിച്ചിരുന്നു. കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. കേസിൽ കേരള പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻ.ഐ.എ ക്ക് കൈമാറിയിട്ടുണ്ട്.

കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്‌ഫിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ. ഐ.എ അന്വേഷിക്കുന്നത്.

TAGS :

Next Story