പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദനം; കൈകൾ തല്ലിയൊടിച്ചു
ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു

വയനാട്: പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം. ദമ്പതികളുടെ കൈകൾ തല്ലിയൊടിച്ചു. കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ് (63), ഭാര്യ അമ്മിണി (60) എന്നിവർക്കാണ് മർദനമേറ്റത്.
അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ മർദ്ദിച്ചത് എന്നാണ് പരാതി. പരാതിയിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു. മർദനത്തിൽ ലാൻസിൻ്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞു.
ഇരുമ്പ് കമ്പികൊണ്ട് അടിച്ചതായാണ് ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
Next Story
Adjust Story Font
16

