Quantcast

കോഴിക്കോട് വന്ദേഭാരത് തട്ടി അപകടം; വയോധികൻ മരിച്ചു

റെയിൽവെ പാളം കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    10 Nov 2024 5:21 PM IST

accident
X

കോഴിക്കോട്: കല്ലായിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ചക്കുംകടവ് സ്വദേശി അബ്ദുൾ ഹമീദ് ആണ് മരിച്ചത്. ചക്കുംകടവിൽ റെയിൽവെ പാളം കടക്കുന്നതിനിടെ വന്ദേഭാരത് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടുകൂടിയായിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് കാസർകോടേക്ക് പോകുന്ന വന്ദേഭാരതാണ് തട്ടിയത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കോഴിക്കോട് എലത്തൂരിലും വന്ദേഭാരത് തട്ടി ഒരാൾ മരിച്ചിരുന്നു.

TAGS :

Next Story