'പൈസ തിരിച്ചുതരുമെന്ന് നേതാക്കന്മാർ പറഞ്ഞു..'; എം.വി ഗോവിന്ദന് സംഭാവന ചെയ്ത പണം സിപിഎം നേതാക്കള്‍ നൽകിയതാണെന്ന് വയോധികൻ
ക്ഷേമപെന്‍ഷന്‍ തുക എം.വി ഗോവിന്ദന് സംഭാവന ചെയ്തെന്ന രീതിയിലാണ് വിഡിയോ പ്രചരിച്ചത്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വയോധികന്‍ ക്ഷേമെപെന്‍ഷന്‍ തുക സംഭാവന ചെയ്ത സംഭവം വ്യാജമായി സൃഷ്ടിച്ചതെന്ന് ആക്ഷേപം. വീഡിയോ എടുക്കാനായി സിപിഎം പ്രവർത്തകർ തന്ന പണമാണെന്ന് വയോധികന്‍ പറയുന്ന വീഡിയോ പുറത്തു വന്നു. പണം കൊടുക്കണമെന്നും അത് നിങ്ങള്‍ക്ക് തന്നെ തിരിച്ചുതരുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞതായി ബാലുശ്ശേരി സ്വദേശി മൊയ്തീന്‍ പറഞ്ഞു.
വികസന മുന്നേറ്റ യാത്ര കോഴിക്കോട് ബാലുശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മൊയ്തീൻ തന്റെ കൈയിൽ നിന്ന് 2000 രൂപ എം.വി ഗോവിന്ദന് നൽകുകയും ചെയ്തു. പെൻഷൻ കിട്ടിയ പൈസയാണെന്നും അടുത്ത തവണയും എൽഡിഎഫ് തന്നെ വരണമെന്നും യുഡിഎഫ് വന്നാൽ ഇത് കിട്ടില്ലെന്നും മൊയ്തീൻ പറയുന്നുണ്ട്.ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെടുത്ത ഈ വിഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, സിപിഎം നേതാക്കൾ പറഞ്ഞിട്ടാണ് പണം കൊടുത്തതെന്ന മൊയ്തീന്റെ വിഡിയോ കോൺഗ്രസ് ഹാൻഡിലുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീട്ടുകാരുമായി ബന്ധമില്ലാതെ ബസ് സ്റ്റാന്റിലും മറ്റു കഴിയുന്നയാണ് മൊയ്തീന്‍. ഇന്ന് രാവിലെ മുതല്‍ ഇദ്ദേഹത്തെ പ്രദേശത്ത് കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആരോ വന്ന വിളിച്ചുകൊണ്ടുപോയതാണെന്നും പറയുന്നു.
Adjust Story Font
16

