Quantcast

കണ്ണൂരില്‍ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം

MediaOne Logo

Web Desk

  • Published:

    6 May 2026 10:21 AM IST

കണ്ണൂരില്‍ പാമ്പുകടിയേറ്റ് വയോധിക മരിച്ചു
X

കണ്ണൂർ: പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്‍റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം. കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്.

അതിനിടെ, തൃശൂർ മതിലകത്ത് വീട്ടിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.കൂളിമുട്ടം സ്വദേശി സിദ്ധിഖിന്റെ വീടിന്റെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. ചാലക്കുടിയിൽ നിന്നുള്ള വനംവകുപ്പ് സംഘമെത്തിയാണ് അഞ്ചടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്.

TAGS :

Next Story