വയനാട്ടില്‍ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടാന എടുത്തെറിഞ്ഞു
കൈതവേലിൽ സ്വദേശി തങ്കമ്മയ്ക്കാണ് പരിക്കേറ്റത്

വയനാട്: മൂടക്കൊല്ലിയിൽ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന 80 കാരിയെ കാട്ടാന എടുത്തെറിഞ്ഞു. കൈതവേലിൽ സ്വദേശി തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ തങ്കമ്മയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നത്. കാട്ടാന ആക്രമണം ചെറുക്കാന്‍ വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story
Adjust Story Font
16

