പെരുമ്പാവൂരിൽ മൂന്നാം അങ്കത്തിനൊരുങ്ങി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ
വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന് എൽദോസ് കുന്നപ്പിള്ളി

എറണാകുളം: എറണാകുളം പെരുമ്പാവൂർ മണ്ഡലത്തിൽ മൂന്നാം അങ്കത്തിനൊരുങ്ങി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. തനിക്കെതിരായ ലൈംഗിക പീഡന വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച് താനുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളിൽ മീഡിയവണിനോട് പറഞ്ഞു
സ്ഥാനാർഥി ചർച്ചകൾ നടക്കുന്നുണ്ട്. അന്തിമ തീരുമാനം പാർട്ടിയുടേതാണ്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടാകും. താനാരാണെന്ന് നാട്ടുകാർക്ക് അറിയാമെന്നും വിവാദങ്ങൾ തന്നെ അലട്ടുന്നില്ലെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.
Next Story
Adjust Story Font
16

