തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രചാരണം; സജീവമായി യു.ഡി.എഫ് ക്യാമ്പും

ഗൃഹ സമ്പർക്ക പരിപാടികളിൽ ഊന്നി എൻ.ഡി.എ പ്രചാരണം

MediaOne Logo

Web Desk

  • Updated:

    2022-05-15 02:42:22.0

Published:

15 May 2022 1:15 AM GMT

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രചാരണം; സജീവമായി യു.ഡി.എഫ് ക്യാമ്പും
X

തൃക്കാക്കര: തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലേക്ക്. മുന്നണികളുടെ ക്യാപ്റ്റൻമാരെ തന്നെ രംഗത്തിറക്കിയാണ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം. സെഞ്ച്വറി അടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കളത്തിൽ ഇറങ്ങിയതോടെ കോട്ട കാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മണ്ഡലത്തിൽ തിരിച്ചെത്തി. ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് നേതാക്കൾ തൃക്കാക്കരയിലെത്തിയത്.

ഇന്ന് മുതൽ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങളിൽ സജീവമാകും.യു.ഡി.എഫിലെ മുഴുവൻ എം. എൽ.എമാരോടും മണ്ഡലത്തിലെത്താൻ കെ.പി.സി.സി നിർദേശം നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൃഹ സമ്പർക്ക പരിപാടികളിൽ ഊന്നിയായിരിക്കും എൻ.ഡി.എയുടെ പ്രചാരണം. വരും ദിവസങ്ങളിൽ കെ. സുരേന്ദ്രൻ അടക്കമുള്ള പ്രധാന നേതാക്കളും വീടുകളിലെത്തും. പാലാരിവട്ടം,േഹ വെണ്ണല മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്ന് എൽ.ഡി.എഫിന്റെ പ്രചാരണം. ഇടത് മുന്നണിയിലെ കൂടുതൽ മന്ത്രിമാർ ഇന്നത്തെ പ്രചാരണത്തിൽ പങ്കെടുക്കും. ഞായറാഴ്ചയായതിനാൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് യു.ഡി.എഫിന്റെ പ്രചാരണം.

TAGS :

Next Story