Quantcast

'വാക്സിൻ എടുക്കാതെയോ കോവിഡ് പരിശോധന നടത്താതെയോ വോട്ടെണ്ണലിന് ഹാജരാകരുത്' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

MediaOne Logo

Web Desk

  • Published:

    28 April 2021 4:28 PM IST

വാക്സിൻ എടുക്കാതെയോ കോവിഡ് പരിശോധന നടത്താതെയോ വോട്ടെണ്ണലിന് ഹാജരാകരുത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
X

വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വാക്സിൻ എടുക്കാതെയോ കോവിഡ് പരിശോധന നടത്താതെയോ വോട്ടെണ്ണലിന് ഹാജരാകരുതെന്നാണ് പുതിയ നിർദേശം. സ്ഥാനാർഥിക്കും ഏജന്‍റിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഏജന്‍റുമാരുടെ പട്ടിക സ്ഥാനാർഥികൾ നാളെ വൈകിട്ട് അഞ്ച് മണിയോടെ റിട്ടേണിങ് ഓഫീസർക്ക് കൈമാറണമെന്നും നിർദേശമുണ്ട്.

വോട്ടെണ്ണാൻ വരുന്ന സ്ഥാനാ൪ഥിക്കും ഏജന്‍റിനും കോവിഡ് നെഗറ്റീവ് സ൪ട്ടിഫിക്കറ്റ് നി൪ബന്ധമാണെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആ൪.ടി.പി.സിആ൪ പരിശോധനക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ൪ സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറമെ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഏജന്‍റുമാരുടെ പട്ടിക സ്ഥാനാ൪ഥികൾ 29ന് വൈകിട്ട് അഞ്ച് മണിയോടെ റിട്ടേണിങ് ഓഫീസ൪ക്ക് കൈമാറണം. ത്രിതല തയ്യാറെടുപ്പ് പദ്ധതി ആവിഷ്കരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങൾക്ക് നി൪ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് ബാധിതനാണെങ്കിൽ ഏജന്‍റിനെ മാറ്റാം. ഏജന്‍റുമാ൪ക്ക് പിപിഇ കിറ്റ് വേണം

TAGS :

Next Story