Quantcast

'നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്,എല്ലാവരും വോട്ട് ചെയ്യണം';വി.ഡി സതീശൻ

കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ഒരു സർക്കാർ ഉണ്ടാകണമെന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം ആളുകളും ആ​ഗ്രഹിക്കുന്ന സമയം കൂടിയാണ്.

MediaOne Logo

Web Desk

  • Updated:

    2024-04-26 02:46:00.0

Published:

26 April 2024 2:16 AM GMT

vd satheesan
X

വി.ഡി സതീശൻ  

കൊച്ചി: നമ്മുടെ ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ഒരു സർക്കാർ ഉണ്ടാകണമെന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം ആളുകളും ആ​ഗ്രഹിക്കുന്ന സമയം കൂടിയാണ്. അതിനായി ഒരു നിശബ്ദ തരംഗം രാജ്യത്തുടനീളം ഉണ്ട്. കേരളത്തിൽ 20ൽ 20 ഉം ജയിക്കാൻ കഴിയുമെന്നും വോട്ട് രേഖപ്പെടുത്തിയതിനു ശേഷം വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിലെ അപ്രസക്തരായ ആളുകൾ ബി.ജെ.പിയിലേക്ക് പോയപ്പോൾ അട്ടഹസിച്ച ആളാണ് മുഖ്യമന്ത്രിയും പല ഇടതുമുന്നണി നേതാക്കളും. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ കണ്ടത് എൽ.ഡി.എഫിന്റെ കൺവീനർ തന്നെ ബി.ജെ.പിയിലേക്ക് പോകാൻ തീരുമാനം എടുത്തിരുന്നു എന്നതിന്റെ തെളിവുകളാണ്. ഏത് ആയുധം വച്ചാണോ അവർ ആക്രമിക്കാൻ ശ്രമിച്ചത് അത് അവർക്ക് തിരിച്ചടിയായ കാഴ്ച്ചയാണ് കണ്ടത് വി.ഡി സതീശൻ പറഞ്ഞു. തൃശൂരിൽ സി.പി.എം ബി.ജെ.പി ബന്ധം പരസ്യമായി. സി.പി.എം നേതാക്കൾ തന്നെ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ താഴേക്ക് നിർ​​ദേശിക്കുന്നതിന്റെ തെളിവുകളാണ് തൃശൂരിലെ ഇലക്ഷൻ കമ്മിറ്റി ഹാ​ജരാക്കിയത്. സി.പി.എം മറിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്താലും തൃശൂരിൽ കോൺ​ഗ്രസ് സ്ഥാനാർഥി തന്നെ ജയിക്കുമെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story