Quantcast

സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു; മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല

ഇന്നലെ രാത്രിയാണ് ആന സെപ്റ്റിക് ടാങ്കിൽ വീണത്

MediaOne Logo

Web Desk

  • Updated:

    2024-12-05 06:46:38.0

Published:

5 Dec 2024 12:15 PM IST

സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു; മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല
X

തൃശൂർ: പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് വിഫലമായത്. ഇന്നലെ രാത്രിയാണ് ആന സെപ്റ്റിക് ടാങ്കിൽ വീണത്. എലിക്കോട് റാഫി എന്നയാളുടെ തോട്ടത്തിലെ ടാങ്കിൽ വീണായിരുന്നു അപകടം.

മണ്ണ് മാറ്റി ആനയെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു മണിക്കൂറുകളോളം നടന്നത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്നാണ് അന കുഴിയിലേക്ക് വീണത്. വീഴ്ചയിൽ തന്നെ ആനയ്ക്ക് പരിക്കുകൾ പറ്റിയിരുന്നു. രക്ഷപ്പെടാൻ ആന സ്വയം ശ്രമിച്ചിരുന്നെങ്കിലും തീർത്തും അവശനായിരുന്നു.

TAGS :

Next Story