ലിഫ്റ്റ് പണിമുടക്കി; ഇടുക്കി ജില്ലാ ആശുപത്രിയിൽ അഞ്ചാം നിലയിലേക്ക് രോഗികളെ കസേരയിലിരുത്തി ചുമന്നെത്തിച്ച് ബന്ധുക്കള്‍
രോഗിയെ കസേരയിലിരുത്തി ബന്ധുക്കൾ ചുമന്ന് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന്

തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനരഹിതമായതോടെ രോഗികൾ ദുരിതത്തിൽ.അഞ്ചാം നിലയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് രോഗികളെ കസേരയിലിരുത്തിയാണ് ചുമന്നെത്തിക്കുന്നത്.രോഗിയെ കസേരയിലിരുത്തി ബന്ധുക്കൾ ചുമന്ന് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ലിഫ്റ്റ് ഇന്നലെ മുതല്‍ തകരാറിലാണ്. മുന്‍പും ഇതേ കെട്ടിടത്തില്‍ സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രസവവാര്‍ഡടക്കം പ്രവര്‍ത്തിക്കുന്ന നിലയിലാണ് രോഗികള്‍ ദുരിതത്തിലായിരിക്കുന്നത്.
Next Story
Adjust Story Font
16

