Quantcast

മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ; ഹാർബറിൽ അടിഞ്ഞ മണ്ണും, കല്ലും നീക്കം ചെയ്യും

അഴിമുഖത്തെ കല്ലും മണ്ണും നാളെ തന്നെ നീക്കം ചെയ്തു തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-07-31 11:14:34.0

Published:

31 July 2023 9:31 AM GMT

minister saji cheriyan
X

മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: അപകടം തുടർക്കഥയായ മുതലപ്പൊഴിയിൽ അടിയന്തരമായി ഡ്രഡ്ജിങ് നടത്താൻ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. അഴിമുഖത്തെ കല്ലും മണ്ണും നാളെ തന്നെ നീക്കം ചെയ്തു തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് അദാനി ഗ്രൂപ്പുമായുള്ള മന്ത്രിതല ഉപസമിതിയുടെ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, വിഴിഞ്ഞം പോർട്ട് ഡയറക്ടറുൾപ്പടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.

ഹാർബറിൽ അടിഞ്ഞ മണ്ണും, കല്ലും അടിയന്തരമായി നീക്കാൻ അദാനി ഗ്രൂപ്പിനോട് നിർദേശിച്ചു. കാലവർഷം അവസാനിക്കുന്നത് വരെ മണ്ണ് നീക്കാൻ കാത്ത് നിൽക്കരുത്. നാളെ മുതൽ നീക്കം ചെയ്ത് തുടങ്ങുമെന്നു അ​ദാനി ​ഗ്രൂപ്പ് അറിയിച്ചതായി മന്ത്രി പറഞ്ഞു. ഈ കാര്യത്തിൽ വീഴ്ച്ച വരുത്തിയാൽ അദാനി ​ഗ്രൂപ്പിനെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

ക്രൈൻ എത്തിച്ചു കൊണ്ട് പൊട്ടി കിടക്കുന്ന പാറകൾ നീക്കം ചെയ്ത ശേഷം ഡ്രെഡ്ജർ ഉപയോ​ഗിച്ച് മണ്ണും, പാറയും നീക്കം ചെയ്യും. മുതലപ്പൊഴി ഹാർബർ അടച്ചിടുമെന്ന തീരുമാനത്തിലേക്ക് പോവില്ലെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാലു ​ദിവസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുതലപ്പൊഴിയെ സാധാരണ നിലയിലേക്ക് കൊണ്ടു വരുമെന്ന പ്രതീക്ഷ സംസ്ഥാന സർക്കാറിനുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പങ്കുവെച്ചു.

കൂടാതെ, മുതലപ്പൊഴിയിൽ സുരക്ഷയ്ക്കായി 30 പേർ. പത്തു പേരെ വീതം 24 മണിക്കൂർ നിയോഗിക്കും. മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളികളെയാണ് നിയോഗിക്കുക. റെസ്ക്യൂ ഓപ്പറേഷനായി മൂന്ന് ബോട്ടുകൾ ഒരു ആംബുലൻസും ഉണ്ടാവും മന്ത്രി അറിയിച്ചു.

TAGS :

Next Story