Quantcast

പൊലീസിനെ ബോംബെറിഞ്ഞ കേസ്; സിപിഎം കൗൺസിലർ വി.കെ നിഷാദിന് അടിയന്തര പരോൾ

പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡ് മൊട്ടമ്മലിൽ നിന്നാണ് വി.കെ നിഷാദ് ജയിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-12-26 16:28:06.0

Published:

26 Dec 2025 9:56 PM IST

പൊലീസിനെ ബോംബെറിഞ്ഞ കേസ്; സിപിഎം കൗൺസിലർ വി.കെ നിഷാദിന് അടിയന്തര പരോൾ
X

കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ നിഷാദിന് പരോൾ. പയ്യന്നൂർ നഗരസഭാംഗമായ തെരഞ്ഞെടുക്കപ്പട്ട ശേഷമാണ് അടിയന്തര പരോൾ അനുവദിച്ചത്. ആറു ദിവസത്തേക്കാണ് പരോൾ. വി. കെ നിഷാദ് ഇതുവരെ സത്യപ്രതിഞ്ജ ചെയ്തിട്ടില്ല. പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡ് മൊട്ടമ്മലിലാണ് വി.കെ നിഷാദ് ജയിച്ചത്

പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലാണ് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് 20 വർഷം കഠിനതടവ് വിധിച്ചത്. വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്. കൊലപാക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് വി.കെ നിഷാദ്. 2012ൽ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. നിലവിൽ പയ്യന്നൂർ മുൻസപാലിറ്റി കൗൺസിലറും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂർ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളിൽ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വർഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

TAGS :

Next Story