എൻഡോസൾഫാൻ; മണ്ണാർക്കാട്ടെ ഇരകളുടെ രോഗവിവരങ്ങൾ പുറത്ത്

കാസർകോട്ടും മണ്ണാർക്കാട്ടും റിപ്പോർട്ട് ചെയ്യുന്നത് സമാനമായ ആരോഗ്യപ്രശ്‌നങ്ങളാണെന്ന് ഡോക്ടർമാർ

MediaOne Logo

Web Desk

  • Updated:

    2022-08-06 02:23:49.0

Published:

6 Aug 2022 2:22 AM GMT

എൻഡോസൾഫാൻ; മണ്ണാർക്കാട്ടെ ഇരകളുടെ രോഗവിവരങ്ങൾ പുറത്ത്
X

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മേഖലയിലുള്ള എൻഡോസൾഫാൻ ഇരകളുടെ രോഗവിവരങ്ങൾ പുറത്ത്. 2015ൽ തെങ്കര പഞ്ചായത്തിലുള്ള 200 പേരെ പരിശോധിച്ചതിൽ 45 പേർക്കും ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. കാസർകോട്ടും മണ്ണാർക്കാട്ടും റിപ്പോർട്ട് ചെയ്യുന്നത് സമാനമായ ആരോഗ്യ പ്രശ്നങ്ങളാണെന്നും ഡോക്ടർമാർ പറഞ്ഞു.

മീഡിയവൺ വാർത്താപരമ്പരയെ തുടർന്നാണ് 2015ൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘം തത്തേങ്ങലത്തെത്തിയത്. സെറിബ്രൽപാൾസി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളാണ് പരിശോധനയില്‍ തെളിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും പ്രദേശത്തുണ്ട്.

നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി നിരവധി പേരാണ് സമാന പ്രശ്നങ്ങളുമായി ഇപ്പോഴും ജീവിക്കുന്നത്. തെങ്കര പഞ്ചായത്തിലെ ഏതാനും പേരെമാത്രമാണ് സ്ക്രീനിങ്ങ് ടെസ്റ്റിൽ പങ്കെടുപ്പിച്ചത്.

TAGS :

Next Story