Quantcast

തെളിവ് ഇപ്പോള്‍ ചോദിക്കേണ്ടെന്ന് ഇ ഡി: കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ നല്‍കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ തെളിവെവിടെയെന്ന കോടതിയുടെ പരാമര്‍ശത്തിനെതിരെ എന്‍ഫോഴ്സ്മെ‍ന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക്

MediaOne Logo

Web Desk

  • Published:

    29 April 2021 7:54 AM GMT

തെളിവ് ഇപ്പോള്‍ ചോദിക്കേണ്ടെന്ന് ഇ ഡി: കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ നല്‍കും
X

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ തെളിവെവിടെയെന്ന കോടതിയുടെ പരാമര്‍ശത്തിനെതിരെ എന്‍ഫോഴ്സ്മെ‍ന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക്. കോടതി പരാമര്‍ശം അനുചിതമാണെന്ന് ചൂണ്ടികാട്ടിയാണ് ഇ ഡി അപ്പീല്‍ നല്‍കുക.

സാധാരണ നിലയില്‍ കേസിന്‍റെ വിചാരണ വേളയില്‍ മാത്രമാണ് തെളിവുകള്‍ കോടതികള്‍ പരിശോധിക്കുക. എന്നാല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത്ത്, സന്ദീപ് എന്നി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി തെളിവെവിടെയെന്നാണ് ചോദിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതികള്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടതില്ല. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടോയെന്ന് മാത്രമാണ് നോക്കേണ്ടത്. എന്നാല്‍ ഇത് മറികടുന്നുള്ളതാണ് കോടതിയുടെ പരാമര്‍ശം എന്നാണ് ഇഡി പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ മാസങ്ങളായി അന്വേഷണം തുടരുകയാണ് . ഇതിനിടെയാണ് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത്ത്, സന്ദീപ് എന്നി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി തെളിവെവിടെയെന്ന് ചോദിക്കുന്നത്.

സരിത്തിനും സന്ദീപിനും ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന അഡി. സെഷൻസ് ജഡ്‌ജി ഡി. സുരേഷ് കുമാറിന്‍റെ വിധിയിൽ പറയുന്നുണ്ട്. .

TAGS :

Next Story