Quantcast

'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയ്ക്ക് കാസർകോട്ട് തുടക്കമായി

മേള മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    4 May 2023 12:49 PM IST

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് കാസർകോട്ട് തുടക്കമായി
X

കാസര്‍കോട്: 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയ്ക്ക് കാസർകോട്ട് തുടക്കമായി. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേള മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. നിശ്ചല, ചലന ദൃശ്യങ്ങള്‍, ശിങ്കാരിമേളം തുടങ്ങിയവ ഘോഷയാത്രയെ വർണ്ണാഭമാക്കി

മേള മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍ എം.രാജഗോപാലന്‍, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് തുടങ്ങിയവർ പങ്കെടുത്തു.


TAGS :

Next Story