രാഹുല്‍ സഭയിലെത്തിയത് അനാദരവ്, പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ്: ഇ.പി ജയരാജന്‍
'രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്'

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയതില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. രാഹുല്‍ സഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. പൂര്‍വ്വകാല ചരിത്രം ഇങ്ങനെയായിരുന്നു എന്നത് ന്യായീകരണം ആകാന്‍ പാടില്ലെന്നും ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്. കോണ്‍ഗ്രസിലെ പ്രമുഖമായ ഒരു വിഭാഗത്തിന് ഈ നടപടിയില്‍ അങ്ങേയറ്റം പ്രതിഷേധമുണ്ട്. പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ് രാഹുലിന്റെതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
Next Story
Adjust Story Font
16

