Quantcast

ഗവർണർ വികാര ജീവിയായി വിളിച്ചു പറയുന്നു, മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്: ജയരാജൻ

40 ശതമാനത്തോളം ന്യൂനപക്ഷങ്ങൾ ഉള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെ ഒരാൾ ഭരണഘടനാ പദവിയിൽ തുടരുന്നത് ശരിയല്ല

MediaOne Logo

Web Desk

  • Updated:

    2022-09-19 08:50:00.0

Published:

19 Sept 2022 1:55 PM IST

ഗവർണർ വികാര ജീവിയായി വിളിച്ചു പറയുന്നു, മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്: ജയരാജൻ
X

തിരുവനന്തപുരം: ഗവർണർ വികാര ജീവിയായി എന്തൊക്കെയോ വിളിച്ചുപറയുന്നു എന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താ സമ്മേളനത്തിൽ പുതിയതായി ഒന്നുമില്ല. 90 വയസുകഴിഞ്ഞ ചരിത്ര പണ്ഡിതനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ തെരുവ് ഗുണ്ട എന്നു വിളിച്ചത്. താൻ ആർ.എസ്. എസുകാരനാണെന്ന് പറഞ്ഞ അദ്ദേഹത്തിന് ഈ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലെന്ന് ജയരാജൻ പറഞ്ഞു.

''അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണ്. പക്വതയെത്തിയ ഭരണ കർത്താവിന്റെ ഒരു സമീപനവും അദ്ദേഹത്തിൽ കാണുന്നില്ല. മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്. ചിലപ്പോൾ ആർഎസ്എസിനെ മതിയായ വിധത്തിൽ തൃപ്തിപ്പെടുത്താൻ കഴിയാത്തതുകൊണ്ട് ഏതെങ്കിലും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ടാവും, അത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിട്ടുട്ടുമുണ്ടാവും''- ജയരാജന്‍ പരിഹസിച്ചു.

എന്തും പറയാം എന്ന തരത്തിലേക്ക് ഗവർണർ എത്തിച്ചേർന്നു. 40 ശതമാനത്തോളം ന്യൂനപക്ഷങ്ങൾ ഉള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെ ഒരാൾ ഭരണഘടനാ പദവിയിൽ തുടരുന്നത് ശരിയല്ല. തുടർന്നാൽ ജനങ്ങളുടെ മുന്നിൽ കൂടുതൽ അപഹാസ്യനാകും. വ്യക്തി വിരോധം തീർക്കുന്ന ഗവർണർ അധഃപതിച്ച ഒരാളായി എന്നും ജയരാജൻ കുറ്റപ്പെടുത്തി.

TAGS :

Next Story