Quantcast

'ഇല്ലാക്കഥകൾ കൊണ്ട് ഇല്ലാതാകില്ല': തനിക്കെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ

തെറ്റായ വാർത്തകളും പ്രചരണങ്ങളും നടത്തി മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജയരാജൻ

MediaOne Logo

Web Desk

  • Updated:

    2023-02-11 15:12:08.0

Published:

11 Feb 2023 2:24 PM GMT

EP Jayarajan denies allegations against him
X

അനധികൃത സ്വത്ത് സമ്പാദന ആരോപണം തള്ളി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തനിക്കെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ലെന്നും ഇടതു നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

"മാധ്യമങ്ങൾ പറയുന്നത് പോലെ തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. തെറ്റായ വാർത്തകളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. ഇതിലൊന്നും ക്ഷമാപണം നടത്താൻ പോലും മാധ്യമങ്ങൾ തയ്യാറാകുന്നില്ല. എന്റെ സഖാക്കളെയാണ് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത്. അവരാണെന്റെ സംരക്ഷകർ. അതുകൊണ്ട് തന്നെ പ്രചരണങ്ങളിൽ പാർട്ടിക്കാർക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നൊരു കാര്യമുണ്ട്, മടിയിൽ കനമുള്ളവനേ ഭയപ്പെടാൻ ഉള്ളൂ. അതുകൊണ്ടു തന്നെ തീരെ ഭയമില്ല. ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് ഇനിയും തുടരും". ജയരാജൻ പറഞ്ഞു.

പി ജയരാജൻ ഉന്നയിച്ച റിസോർട്ട് ആരോപണത്തിന് ഇന്നലെ ചേർന്ന സംസ്ഥാനകമ്മിറ്റിയിൽ തന്നെ ഇപി ജയരാജൻ മറുപടി നൽകിയിരിന്നു..തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്ട്ടി അന്വേഷിക്കണമെന്നും ഇപി ആവശ്യപ്പെട്ടു..ഇക്കാര്യത്തിൽ സംസ്ഥാനസെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന കമ്മിറ്റി നിലപാടെടുത്തത്...എന്നാൽ ഇപി ക്കെതിരെ പാർട്ടി അന്വേഷണം ഇല്ലെന്ന് സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു

ഇപി ജയരാജനെതിരെ ഉയർന്ന ആരോപണം പിബിയുടെ പരിഗണനയിൽ നേരത്തെ വന്നിരിന്നു. കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ ആണ് ആരോപണമെങ്കിലും സംസ്ഥാനത്തുണ്ടായ സംഭവമായത് കൊണ്ട് സംസ്ഥാന കമ്മിറ്റി പരിശോധിക്കട്ടെ എന്ന നിലപാടാണ് പിബി അന്ന് സ്വീകരിച്ചത്.

വിഷയത്തിൽ ഇപി നിലപാട് പറഞ്ഞ പശ്ചാത്തലത്തിൽ വിഷയം പോളിറ്റ് ബ്യൂറോ വിഷയം പരിഗണിച്ച ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷണത്തിൻറെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. പി ജയരാജൻ ഉന്നയിച്ച റിസോർട്ട് ആരോപണ വാർത്ത ചോർന്നതിൽ പോളിറ്റ് ബ്യൂറോയ്ക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.അങ്ങനെയെങ്കിൽ അതും അന്വേഷണപരിധിയിൽ വന്നേക്കും.

TAGS :

Next Story