Quantcast

'ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം'; ആശമാരുടെ സമരം അനാവശ്യമെന്ന് ഇ.പി ജയരാജൻ

ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 March 2025 9:46 AM IST

ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം; ആശമാരുടെ സമരം അനാവശ്യമെന്ന് ഇ.പി ജയരാജൻ
X

തിരുവനന്തപുരം: ആശമാരുടെ സമരം അനാവശ്യമാണെന്ന് ഇ.പി ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം പിന്നിടുകയാണ്. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ്നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.

വാർത്ത കാണാം:


TAGS :

Next Story