Quantcast

എറണാകുളം കാക്കനാട്ട് മെട്രോക്കായി ഏറ്റെടുത്ത ഭൂമിയിൽ മാലിന്യകൂമ്പാരം

തൃക്കാക്കര നഗരസഭയ്ക്കും കെ.എം.ആർ എല്ലിനും പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-30 01:37:04.0

Published:

30 Sept 2023 7:02 AM IST

Ernakulam Kakkanad Metro land is garbage dump
X

എറണാകുളം: കാക്കനാട്ട് മെട്രോക്കായി ഏറ്റെടുത്ത ഭൂമി മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. തൃക്കാക്കര നഗരസഭയ്ക്കും കെ.എം.ആർ എല്ലിനും പരാതി നൽകിയെങ്കിലും നടപടിയില്ല. മാനിന്യം നീക്കാത്തതിനെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. മെട്രോക്കായി ഏറ്റെടുത്ത എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പ്രദേശത്തെ ഭൂമിയിൽ മാല്യന്യം തള്ളുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഈ പ്രദേശം ഇപ്പോൾ മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്.

മഴക്കാലമായതോടെ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ഇതുവഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്. കെ എം ആർ എല്ലിനും തൃക്കാക്കര നഗരസഭക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയുമെടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം കുന്നുകൂടിയതോടെ മെട്രോ സിറ്റി പദ്ധതി പ്രദേശം തെരുവുനായ്ക്കളുടെ ആവാസകേന്ദ്രമായി മാറി. രാത്രി പൊലീസിന്റെ പട്രോളിങ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്.

TAGS :

Next Story