Quantcast

അപകടത്തിൽപ്പെട്ടയാളുടെ കാൽ മുറിച്ചുമാറ്റി; യാത്രക്കാർക്ക് കെണിയായി കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്

ബസുകളുടെ അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണം

MediaOne Logo

Web Desk

  • Published:

    9 Jan 2026 7:52 AM IST

അപകടത്തിൽപ്പെട്ടയാളുടെ കാൽ മുറിച്ചുമാറ്റി; യാത്രക്കാർക്ക്  കെണിയായി കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
X

കൊച്ചി: യാത്രക്കാർക്ക് അപകട കെണിയായി എറണാകുളം കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്. രണ്ടാഴ്ചയ്ക്കിടെ രണ്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധികൃതർ നടപടി എടുക്കുന്നില്ല എന്നാണ് പരാതി. അപകടത്തിൽപ്പെട്ട ഒരാളുടെ കാൽ മുറിച്ചുമാറ്റി.

പ്രൈവറ്റ് ബസ്റ്റാൻഡിലേക്കുള്ള ബസുകളുടെ സിഗ്നൽ തെറ്റിച്ചുള്ള അമിതവേഗത്തിലുള്ള വരവാണ് അപകടങ്ങൾക്ക് കാരണം. ക്രിസ്മസ് ദിനത്തിൽ പരിക്കേറ്റ യാത്രക്കാരി മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി ചികിത്സയിൽ തുടരുകയാണ്. അപകടങ്ങൾ ഉണ്ടായിട്ടും കൊച്ചി സിറ്റി ട്രാഫിക് പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

പ്രതികളായ സ്വകാര്യ ബസ് ഡ്രൈവർമാരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്യുമെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. കൊല്ലം ചവറ സ്വദേശിയായ സന്തോഷിന്റെ വലതുകാല് മുട്ടിനു മുകളിൽ വച്ച് മുറിച്ചുമാറ്റിയത് ഡിസംബർ 10ന് രാവിലെ നടന്ന അപകടത്തിലാണ്.

ശൗചാലയത്തിന് സമീപം ബസ് കാത്തുനിന്ന സന്തോഷിനെ അമിതവേഗത്തിൽ എത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ വെസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്റ്റാൻഡിന്റെ മരച്ചുവട്ടിനു സമീപം നിൽക്കുകയായിരുന്ന സിനി എന്ന യാത്രക്കാരികേ സിഗ്നൽ തെറ്റിച്ച അമിതവേഗത്തിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ബസ്റ്റാൻഡിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story