Quantcast

'സിപിഎമ്മിന്‍റെ ബിജെപി -എസ്‍ഡിപിഐ ഡീൽ പുറത്തുവന്നത് ഒളിക്കാനാണ് ജമാഅത്ത് ആരോപണം'; ഇ.ടി മുഹമ്മദ് ബഷീര്‍

വെൽഫയർ പാർട്ടി യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതാണ്

MediaOne Logo

Web Desk

  • Published:

    28 March 2026 10:04 AM IST

സിപിഎമ്മിന്‍റെ ബിജെപി -എസ്‍ഡിപിഐ ഡീൽ പുറത്തുവന്നത് ഒളിക്കാനാണ് ജമാഅത്ത് ആരോപണം; ഇ.ടി മുഹമ്മദ് ബഷീര്‍
X

മലപ്പുറം: സിപിഎമ്മിന്‍റെ ബിജെപി -എസ്‍ഡിപിഐ ഡീൽ പുറത്തുവന്നത് ഒളിക്കാനാണ് ജമാഅത്ത് ആരോപണമെന്ന് ഇ .ടി മുഹമ്മദ് ബഷീർ എംപി. വെൽഫയർ പാർട്ടി അല്ല ലീഗിന്റെ സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. വെൽഫയർ പാർട്ടി യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമിയെ എതിർത്തത് കൊണ്ടാണ് എം.കെ മുനീറിന് സീറ്റ് ലഭിക്കാത്തതെന്ന് എളമരം കരീം ഇന്നലെ വിമർശിച്ചിരുന്നു. ''ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ പാർട്ടിയാണ്. ജമാഅത്തിനോട് ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതാണ്. അതുകൊണ്ടാണ് കൊണ്ടാണ് മുനീറിന് സീറ്റ് നൽകാതിരുന്നത്. അദ്ദേഹത്തിൻ്റെ നിലപാട് ലീ​ഗിന് അസംതൃപ്തി ഉണ്ടാക്കിയിരിക്കാം. മുനീറിനെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും'' എളമരം കരീം പറഞ്ഞിരുന്നു.

എന്നാൽ കരീമിന്‍റെ ആക്ഷേപം എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ലെന്നും ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റി നിർത്താൻ കഴിയില്ലെന്നും മുനീര്‍ മറുപടി നൽകി. ലീഗ്, ജമാഅത്തെ ഇസ്‌ലാമിയുടെ പിടിയിൽ അല്ല. ആരുടെയെങ്കിലും ഇംഗിതത്തിന് അനുസരിച്ചല്ല ലീഗ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി മുന്നണിയുടെ ഭാഗമല്ല. അവർക്ക് ആരെയും പിന്തുണയ്ക്കാമെന്നും മുനീർ പ്രതികരിച്ചു.



TAGS :

Next Story