Quantcast

ഉന്നതി വിട്ടു​പോകില്ലെന്ന്​ താമസക്കാർ; മലയിടംതുരുത്ത്​ ഒഴിപ്പിക്കൽ സർക്കാറിന്​ വെല്ലുവിളിയാകുന്നു

കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കും

MediaOne Logo

Web Desk

  • Published:

    3 Jun 2026 7:00 AM IST

ഉന്നതി വിട്ടു​പോകില്ലെന്ന്​ താമസക്കാർ; മലയിടംതുരുത്ത്​ ഒഴിപ്പിക്കൽ സർക്കാറിന്​ വെല്ലുവിളിയാകുന്നു
X

കൊച്ചി: മലയിടംതുരുത്ത്​ പാരിയത്ത്​കാവ്​ ​ഉന്നതി ഒഴിപ്പിക്കൽ വിഷയം സർക്കാറിന്​ വെല്ലുവിളിയാകുന്നു. ഉന്നതി വിട്ടു​പോകില്ലെന്ന്​ താമസക്കാർ വ്യക്തമാക്കിയതോടെ പോംവഴി കണ്ടെത്താനാകാതെ സർക്കാർ. കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കും.

മലയിടംതുരുത്ത്​ പാരിയത്ത്​കാവ്​ ഉന്നതിയിലെ താമസക്കാരെ പുനരധിവസിപ്പിച്ച്​ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം. ഇതിനുള്ള നീക്കങ്ങളും അനൗദ്യോഗികമായി ആരംഭിച്ചിരുന്നു. ഇതിനിടെയാണ്​ കുടിയൊഴിയാൻ സന്നദ്ധമല്ലെന്ന്​ ഉന്നതിയി​ലെ താമസക്കാർ വ്യക്​തമാക്കിയത്​. ഇന്നലെ നിയമസഭയിൽ സ്ഥലം എംഎൽഎയായ വി.പി സജീന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലും മുഖ്യമന്ത്രിയുടെ മറുപടിയുമാണ്​ ഉന്നതി നിവാസികളെ പ്രകോപിപ്പിച്ചത്​. ഉന്നതിയി​ലെ താമസക്കാർക്ക്​ സ്ഥലം നൽകി വീട്​ നിർമിച്ചുനൽകാൻ തയാറാണെന്ന്​ മുഖ്യമ​ന്ത്രി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചിരുന്നു.

പെരിയാർവാലി കനാലിന്​ സമീപത്തെ 19 ഏക്കറിൽ സർവേ നടത്തണമെന്നാണ്​ ഉന്നതി നിവാസികളുടെ ആവശ്യം. ഈ സർവേയിലൂടെ ഭൂമിയുടെ ഉടമസ്ഥത വ്യക്​തമാകുമെന്നും അവർ പറയുന്നു. ഇതിന്​ ഹൈക്കോടതി ഉത്തരവുമുണ്ട്​. ഇത്​ സർക്കാറിന്​ കൂടുതൽ കുരുക്കാകാനുള്ള സാധ്യതയു​ണ്ട്​. ഉന്നതിയിലെ കുടുംബങ്ങൾ താമസിക്കുന്ന രണ്ടര ഏക്കർ കഴിഞ്ഞുള്ള പതിനാറ്​ ഏക്കറോളം ഭൂമിയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്​. ഇവിടെ ആരാധനാലയങ്ങളുമുണ്ട്​.

ഈ ഭൂമിയിൽ സർവേ നടത്തി സർക്കാർ പുറ​​മ്പോക്ക്​ ആണെന്ന്​ കണ്ടെത്തിയാൽ തുടർ നടപടികൾ കൂടുതൽ പ്രതിസന്ധിയാകും. ഈ സാഹചര്യത്തിൽ കുടുംബങ്ങളുമായി വീണ്ടും ചർച്ച നടത്തി പ്രശ്​നപരിഹാരത്തിനാണ്​ സർക്കാർ ഇനി ശ്രമം നടത്തുകയെന്നാണ്​ വിവരം.


TAGS :

Next Story