Quantcast

ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ

ആർകിടെക്റ്റായ സക്കീർ കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലാണ് കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-07-16 16:05:39.0

Published:

16 July 2021 4:01 PM GMT

ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ
X

ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിക്കടത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. തൃശ്ശൂർ സ്വദേശി സക്കീർ ഹുസൈനെയാണ് കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അഞ്ചു വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കുമരുന്നുകളുടെ ഇടപാടുകൾ നടത്തിവരികയായിരുന്നു ഇയാള്‍.

2020 നവംബറില്‍ മലപ്പുറം ചേലമ്പ്രയില്‍ നടന്ന മയക്കുമരുന്നു വേട്ടയുടെ തുടരന്വേഷണമാണ് ഗോവയിലെ സക്കീർ ഹുസൈനിലേക്ക് എക്സൈസിനെ എത്തിച്ചത്. അന്ന് ചേലമ്പ്രയില്‍ പിടിയിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി റമീസ് റോഷൻ, മലപ്പുറം മുസ്‌ല്യാരങ്ങാടി സ്വദേശി ഹാശിബ് ഷഹീൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഗോവയില്‍ നിന്ന് കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്ന വിവരം എക്സൈസിനു ലഭിച്ചത്.

ഒളിവിലായിരുന്ന സക്കീര്‍ അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവും സംഘവുമാണ് സക്കീർ ഹുസൈനെ പിടികൂടിയത്. ആർകിടെക്റ്റായ സക്കീർ കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലാണ് കൊറിയർ മുഖേന മയക്കുമരുന്ന് കടത്തുന്നത്. എ.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവ ഗോവ വഴി കേരളത്തിലെത്തിയിരുന്നു.

TAGS :

Next Story