യു. പ്രതിഭാ MLA യുടെ മകനെതിരായ കഞ്ചാവ് കേസ്; കനിവിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം
ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടന്നില്ല

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കനിവ് ഉൾപ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിൽ എക്സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവിൽ കഞ്ചാവിന്റെ മണമുണ്ടായിരുന്നു. മെഡിക്കൽ പരിശോധന നടത്തിയില്ല. ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറിയുണ്ടായി. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകി. കേസ് അന്വേഷിച്ച കുട്ടനാട് CI ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. പ്രതികളെ കുറ്റപത്രത്തിൽ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം. ആലപ്പുഴ നാർക്കോട്ടിക് സെൽ CI മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയിൽ സമർപ്പിച്ചത്.
Adjust Story Font
16

