Quantcast

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ഒരാള്‍ മരിച്ചു

മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്‍റവിടയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    5 April 2024 12:44 PM IST

IED blast in Chhattisgarh: Two jawans martyred,latest news ഛത്തീസ്ഗഢിൽ ഐ.ഇ.ഡി സ്ഫോടനം: രണ്ട് ജവാന്മാർക്ക് വീരമൃത്യു
X

കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്‍റവിടയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷും ചികിത്സയിലാണ്.കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്‌.

ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവര്‍ത്തകരാണ്.

ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയതാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. വിനീഷും ഷെറിനും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

TAGS :

Next Story