Quantcast

ഈഴവ ഉദ്യോഗാർഥിക്ക് നിയമനം നിഷേധിച്ചു: കാലിക്കറ്റ് സർവകലാശാലയുടെ നടപടി തെറ്റെന്ന് ഹൈക്കോടതി

ഹരജിക്കാരിയായ കെ പി അനുപമയെ അസി. പ്രൊഫസറായി നിയമിക്കണമെന്നും യൂണിവേഴ്‌സിറ്റി സ്വീകരിച്ച ഭിന്നശേഷി സംവരണ രീതി പുനക്രമീകരിക്കണമന്നും കോടതി നിർദേശിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-04 15:31:50.0

Published:

4 Feb 2023 12:19 PM GMT

ഈഴവ ഉദ്യോഗാർഥിക്ക് നിയമനം നിഷേധിച്ചു: കാലിക്കറ്റ് സർവകലാശാലയുടെ നടപടി തെറ്റെന്ന് ഹൈക്കോടതി
X

ഈഴവ ഉദ്യോഗാർഥിക്ക് നിയമനം നിഷേധിച്ച കാലിക്കറ്റ് സർവകലാശാല നടപടി തെറ്റെന്ന് ഹൈക്കോടതി. ഈഴവ ഉദ്യോഗാർഥിയുടെ അവസരത്തിൽ ഭിന്നശേഷി സംവരണം നല്കിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹരജിക്കാരിയായ കെ പി അനുപമയെ അസി. പ്രൊഫസറായി നിയമിക്കണമെന്നും യൂണിവേഴ്‌സിറ്റി സ്വീകരിച്ച ഭിന്നശേഷി സംവരണ രീതി പുനക്രമീകരിക്കണമന്നും കോടതി നിർദേശിച്ചു.

കാലിക്കറ്റ് സർകലാശാല കഴിഞ്ഞ നിയമനത്തിൽ സംവരണത്തിന്റെ തോത് പ്രഖ്യാപിക്കാതെയാണ് വിജ്ഞാപനമിറക്കിയത്. ഇത് സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ തർക്കങ്ങളും ഉടലെടുത്തിരുന്നു. ഇതിലേറ്റവും നിർണായകമായ തർക്കത്തിനാണ് ഹൈക്കോടതിയുടെ വിധിയിലൂടെ തീരുമാനമായിരിക്കുന്നത്. ഭിന്നശേഷി സംവരണം രൂപപ്പെട്ടപ്പോൾ നൽകിക്കൊണ്ടിരുന്നത് വെർട്ടിക്കൽ റിസർവേഷനായിരുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങളെ ബാധിക്കാത്ത തരത്തിലായിരുന്നു ഇത്.

ഇപ്പോൾ നടത്തിയ നിയമനത്തിൽ അതിന് പകരം പുതിയ ടേണുകൾ സൃഷ്ടിച്ചാണ് സംവരണം നൽകിയത്. അതുകൊണ്ടു തന്നെ അനുപമയ്ക്ക് പകരം ഒരു ഭിന്നശേഷിക്കാരിയായ ഉദ്യോഗാർഥിക്ക് ജേണലിസം വിഭാഗത്തിൽ നിയമനം നൽകി. ഇതോടെയാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. ഭിന്നശേഷി സംവരണം നൽകേണ്ടത് വെർട്ടിക്കലായിട്ടാണെന്നും അത് പ്രത്യേകമായി തന്നെ കണക്കാക്കണമെന്നും ഹൈക്കോടതി വിലയിരുത്തി.

അധ്യാപക നിയമനത്തിൽ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ഭിന്നശേഷി സംവരണം നടപ്പാക്കിയതാണ് യൂനിവേഴ്‌സിറ്റിക്ക് തിരിച്ചടിയായത്. പിന്നാക്ക സംവരണത്തെ ബാധിക്കാത്ത തരത്തിൽ വെർട്ടിക്കലായി സംവരണം നല്കുകയായിരുന്നു പതിവ്. അതിൽ നിന്ന് വ്യത്യസ്തമായി സംവരണ വിഭാഗങ്ങളുടെ റൊട്ടേഷനൊപ്പം 1 എ , 26 എ , 51 എ എന്ന ക്രമത്തിൽ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി. ഇതോടെ 51ാം റൊട്ടേഷനിൽ നിയമനം ലഭിക്കേണ്ട ഈഴവ വിഭാഗത്തില്‌പ്പെട്ട കെ പി അനുപമക്ക് ജോലി കിട്ടിയില്ല. ഇവരുടെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കാത്ത രീതിയിലാകണം ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടതെന്ന് ഇന്ദിര സാഹ്നി കേസടക്കം ഉദ്ദരിച്ച് ഹൈക്കോടതി വ്യക്തമാക്കി. ഇതില് നിന്ന് വ്യത്യസമായി തയാറാക്കിയ സംവരണ ക്രമം കാലികറ്റ് യൂനിവേഴ്‌സിറ്റി തിരുത്തണമെന്നും നിയമനം നഷ്ടപ്പെട്ട കെ പി അനുപമക്ക് നിയമനം നല്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ജേണലിസം ആൻഡ്‌ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലാണ് അനുപമക്ക് നിയമനം ലഭിക്കുക. ഭിന്നശേഷി സംവരണം തെറ്റായി നടപ്പാക്കിയതിലൂടെ വിവിധ വിഭാഗങ്ങൾക്ക് അവസരം നഷ്ടമായതായി കോടതി വിലയിരുത്തി. 63 തസ്തികളിലേക്ക് നിമയനം നടന്നപ്പോള് ൯ സീറ്റ് ഈഴവ വിഭാഗത്തിന് കിട്ടേണ്ടിടത്ത് 8 പേർക്ക് മാത്രമാണ് നിയനം ലഭിച്ചത്. ഈ വിധിയുടെ അടിസ്ഥാനത്തില് നിയമനം നഷ്ടപ്പെട്ട മറ്റു ഉദ്യോഗാർഥികള്ക്കും നിയമനം ലഭിക്കാനുള്ള സാധ്യതയേറി. നിയമനം ലഭിച്ച പലരുടെയും ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

TAGS :

Next Story