Quantcast

ഫാബുല: ഫാ. ഫ്രാൻസിസ് സാലസ് ബാസ്‌ക്കറ്റ്‌ബോൾ മത്സരങ്ങൾക്ക് തുടക്കം

രാജഗിരിയിലെ ഹയർ സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക ആറു നിർധന കുടുംബങ്ങൾക്ക് നൽകി

MediaOne Logo

Web Desk

  • Published:

    5 Aug 2023 12:01 PM IST

Fabula: Fr. Francis Salas Basketball Competitions Begin
X

കളമശ്ശേരി: രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ നടത്തുന്ന ഫാബുലയുടെ ഭാഗമായ ഫാ. ഫ്രാൻസിസ് സാലസ് സൗത്ത് ഇന്ത്യൻ ബാസ്‌ക്കറ്റ്ബാൾ മത്സരങ്ങൾ ആരംഭിച്ചു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എം.ഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ & മാനേജർ SH province റവ. ഫാ. ബെന്നി നൽക്കര സിഎംഐ അധ്യക്ഷത വഹിച്ചു. രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ റവ ഫാ. ടോമി കൊച്ചെലഞ്ഞിക്കൽ സിഎംഐ, എറണാകുളം ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഷിഹാബ് നീരുങ്കൽ, രാജഗിരി സ്‌കൂൾസ് ഫിനാൻസ് മാനേജർ റവ. ഫാ. ആന്റണി കേളാംമ്പറമ്പിൽ സി എം ഐ, സീനിയർ കോർ.ഡിനേറ്റർ ജോസ് കെ. എ, എൽ. പി. ഹെഡ്മിസ്‌ട്രെസ്സ് മറിയാമ്മ കുര്യൻ, പി. ടി. എ. പ്രതിനിധികളായ രാജീവ് സി. ആർ, ജിമിലി ജോസ് എന്നിവർ സന്നിഹിതരായി.

ഇത്തവണ 34 ടീമുകൾ മത്സരത്തിനായി എത്തുന്നത്. രാജഗിരി സ്‌കൂൾ കളമശ്ശേരിയും ഡോൺ ബോസ്‌കോ എച്ച് എസ് എസ് ഇരിങ്ങാലക്കുടയും തമ്മിലാണ് ആദ്യ മത്സരം.

അശരണർക്ക് കൈത്താങ്ങായി രാജഗിരി

കളമശ്ശേരി: രാജഗിരി ഹയർ സെക്കന്ററി സ്‌കൂൾ അശരണർക്ക് കൈത്താങ്ങായി മാറുന്നു. രാജഗിരിയിലെ ഹയർ സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക ആറു നിർധന കുടുംബങ്ങൾക്ക് നൽകി.

നിർധനരായ ഡയാലിസിസ് രോഗികൾക്ക് കുട്ടികൾ സമാഹരിച്ച ഒരു ലക്ഷം രൂപ രാജഗിരി ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ റോണിയ്ക്ക് രാജഗിരി പ്രിൻസിപ്പാൾ ഫാ. ടോമി കൊച്ചെലഞ്ഞിക്കൽ കൈമാറി. ഒരു നിർധന കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ 'ഹോം ഫോർ ഹോംലെസ്സ്' എന്ന പദ്ധതി രാജഗിരി കഴിഞ്ഞ അധ്യയന വർഷം തന്നെ മുന്നോട്ടു വച്ചിരുന്നു.

Fabula: Fr. Francis Salas Basketball Competitions Begin

TAGS :

Next Story