Quantcast

ജയിലുകളിൽ സൗകര്യം കൂട്ടും; അപര്യാപ്തതകൾ പഠിക്കാൻ ഉന്നതതല സമിതി

ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നവെന്ന പരാതികളും തടവുകാരുടെ എണ്ണത്തിലുള്ള വർദ്ധനവും കണക്കിലെടുത്താണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-02-04 15:15:18.0

Published:

4 Feb 2025 8:44 PM IST

ജയിലുകളിൽ സൗകര്യം കൂട്ടും; അപര്യാപ്തതകൾ പഠിക്കാൻ ഉന്നതതല സമിതി
X

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളിലും സമിതികൾ രൂപീകരിക്കുന്നത്.ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നവെന്ന പരാതികളും തടവുകാരുടെ എണ്ണത്തിലുള്ള വർദ്ധനവും കണക്കിലെടുത്താണ് തീരുമാനം.

ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി , ധനകാര്യ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി , ജയിൽ വകുപ്പ് മേധാവി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. മൂന്ന് മാസത്തിനകം നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. തൃശ്ശൂരിനും തിരുവനന്തപുരത്തിനും ഇടക്ക് പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തും.


TAGS :

Next Story