പോക്സോ കേസ് പൊലീസില്‍ അറിയിക്കാത്തത് ജാമ്യം നല്‍കാവുന്ന കുറ്റകൃത്യം: ഹൈക്കോടതി

പോക്സോ നിയമത്തിന്‍റെ വകുപ്പ് 21 ജാമ്യം നൽകാവുന്ന കുറ്റകൃത്യമായി കാണാമെന്നും ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2022-11-24 20:27:58.0

Published:

24 Nov 2022 4:04 PM GMT

പോക്സോ കേസ് പൊലീസില്‍ അറിയിക്കാത്തത് ജാമ്യം നല്‍കാവുന്ന കുറ്റകൃത്യം: ഹൈക്കോടതി
X

കൊച്ചി: പോക്സോ കേസ് പൊലീസില്‍ അറിയിക്കാത്തത് ജാമ്യം നല്‍കാവുന്ന കുറ്റകൃത്യമായി കാണാമെന്ന് ഹൈക്കോടതി. പോക്സോ നിയമത്തിന്‍റെ വകുപ്പ് 21 ജാമ്യം നൽകാവുന്ന കുറ്റകൃത്യമായി കാണാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൈംഗിക അതിക്രമം നടന്ന വിഷയം പൊലീസിനെ അറിയിക്കാതിരിക്കുന്നതിനെതിരായ നടപടികളാണ് 21ആം വകുപ്പ് പറയുന്നത്.

തൃശൂർ ചെറുതുരുത്തിയിലെ യത്തീംഖാനയിൽ 9 വയസ്സുള്ള കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായ കേസിലാണ് കോടതിയുടെ നിരീക്ഷണം. പോക്സോ നിയമത്തിലെ വകുപ്പ് 21 ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി ഉത്തരവിടുകയും ചെയ്തു. ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം മാത്രമേ പ്രതികൾ ചെയ്തിട്ടുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റുണ്ടായാൽ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസ് ബച്ചു കുര്യന്‍ അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

TAGS :

Next Story