എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിൽ നിന്നാണ് പതിപ്പ് പിടികൂടിയത്

കണ്ണൂർ: എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്. ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു. സേവനകേന്ദ്രത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ കസ്റ്റഡിയിൽ എടുത്തു. തംബുരു കമ്മ്യൂണിക്കേഷൻ എന്നാണ് സേവന കേന്ദ്രത്തിന്റെ പേര്.
എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ പതിപ്പ് പിടിയിലാകുന്നത്. പെൻഡ്രൈവിൽ കോപ്പി ചെയ്തു നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.
Next Story
Adjust Story Font
16

