Quantcast

വ്യാജ ബിരുദ പരാതി: ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി

നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്ന് ലോകായുക്ത

MediaOne Logo

Web Desk

  • Updated:

    2022-04-08 10:22:33.0

Published:

8 April 2022 9:00 AM GMT

വ്യാജ ബിരുദ പരാതി: ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി
X

തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ വ്യാജ ബിരുദം കാണിച്ചുവെന്ന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി. നിലവിൽ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും അവർക്ക് വേണമെങ്കിൽ വിജിലൻസിനയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. ബിരുദം സംബന്ധിച്ച പരാതി പരിഗണിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ ലോകായുക്ത നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും പറഞ്ഞു.

ഡോക്ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാർത്തകൾ ഉണ്ടായെന്നും ഷാഹിദാ കമാൽ മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ലെങ്കിലും 10 വർഷം മുമ്പ് നടന്ന കാര്യം വിവാദമാക്കി. തന്റെ സർട്ടിഫിക്കറ്റുകൾ ലോകായുക്ത പരിശോധിച്ചു പ്രശ്നമില്ലെന്ന് ബോധ്യപ്പെട്ടതാണ്- ഷാഹിദാ കമാൽ പറഞ്ഞു. ചില മാധ്യമങ്ങൾ വ്യാജവാർത്തയിലൂടെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു.

യുഡിഎഫിൽ നിന്ന് സി.പി.എമ്മിലേക്ക് എത്തിയ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് നയമെന്നും ചില അജണ്ടകൾ രൂപപ്പെടുന്നുണ്ട് എന്ന് ഒരു വർഷം മുൻപ് സൂചന ലഭിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു. ആ പട്ടികയിൽ മൂന്നാമത്തെയാൽ താനാണ് എന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. തന്റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത് അണ്ണാമലെ യൂണിവേഴ്‌സിറ്റിയിൽ നിന്നാണെന്നും പിഎച്ച്ഡി ലഭിച്ചത് കസക്കിസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണെന്നും അവർ അറിയിച്ചിരുന്നു.


Fake Doctorate complaint: Lokayukta verdict in favor of Shahida Kamal

TAGS :

Next Story