Quantcast

പൊന്നാനി മാറഞ്ചേരിയിൽ യുവാവിനെ എക്‌സൈസ് മനപ്പൂർവം മയക്കുമരുന്ന് കേസിൽപ്പെടുത്തിയതായി ആരോപണം

വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെത്തിയെന്ന് കാണിച്ചാണ് യുവാവിനെ എക്സൈസ് പിടികൂടിയത്.

MediaOne Logo

Web Desk

  • Updated:

    2024-09-17 03:00:05.0

Published:

17 Sept 2024 7:12 AM IST

Fake drug case alligation in Ponnani
X

മലപ്പുറം: പൊന്നാനി മാറഞ്ചേരിയിൽ യുവാവിനെ എക്‌സൈസ് മനപ്പൂർവം മയക്കുമരുന്ന് കേസിൽ പെടുത്തിയാതായി ആരോപണം. വീട്ടിൽനിന്ന് എംഡിഎംഎ കണ്ടെത്തിയെന്ന് കാണിച്ചാണ് യുവാവിനെ എക്സൈസ് പിടികൂടിയത്. എന്നാൽ എക്‌സൈസ് മനപ്പൂർവ്വം കള്ളകേസിൽ കുടുക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത് .

കഴിഞ്ഞ ഫെബ്രുവരി 19നാണ് സംഭവം. അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ കഴിയുകയായിരുന്നു മാറഞ്ചേരി സ്വദേശിയായ യുവാവ്. സുഹൃത്ത് കാണാൻ എത്തിയതിന് തൊട്ടു പിറകെ മഫ്ത്തിയിൽ എത്തിയ എക്‌സൈസ് സംഘം വീട്ടിലേക്ക് തള്ളികയറുകയും, പിന്നാലെ വീട്ടിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറയുകയായിരുന്നു എന്നുമാണ് കുടുംബം ആരോപിക്കുന്നത്. യുവാവിനെ കാണാനെത്തിയ സുഹൃത്തിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് എക്‌സൈസ് കേസിൽ കുടുക്കിയതെന്നാണ് ആരോപണം.

വീട്ടിലെത്തിയ യുവാവിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും എക്‌സൈസ് സംഘം ക്രൂരമായി മർദിച്ചതായും വീട്ടിലെത്തിയ തന്നെയും കേസിൽ പെടുത്തുമെന്ന് പറഞ്ഞതായും യുവാവിന്റെ കുടുംബം പറയുന്നു. സംഭവം കഴിഞ്ഞ് ഒരാഴ്ച്ക്ക് ശേഷം എക്‌സൈസ് ഓഫീസിൽ എത്തി നിരപരാധിയാണെന്ന് പറഞ്ഞപ്പോൾ. എക്‌സൈസ് ഉദ്യോഗസ്ഥർ പണം നൽകി കേസ് നടത്താൻ പറഞ്ഞതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.

TAGS :

Next Story