Quantcast

വ്യാജ സ്കിൻകെയർ ഉൽപന്നങ്ങളുടെ പരസ്യം: അഭിനയിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ഓപറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്തതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുമായ സൗന്ദര്യവർദ്ധക ഉല്പന്നങ്ങൾ പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Updated:

    2026-11-27 04:05:15

Published:

27 Nov 2026 8:23 AM IST

വ്യാജ സ്കിൻകെയർ ഉൽപന്നങ്ങളുടെ പരസ്യം: അഭിനയിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
X

Representative Image

തിരുവനനന്തപുരം: വ്യാജ സ്കിൻകെയർ ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പരസ്യമോഡലുകൾ എന്നിവരെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കനാണ് ഉത്തരവ്. ഡിജിപിക്കും , ഡ്രഗ്‌സ് കൺട്രോളർക്കും മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദ്ദേശം നൽകിയത്.

നിലവാരമില്ലാത്ത വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയിരുന്നു. നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്നത് ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ നേതൃത്വത്തിൽ നിരീക്ഷിക്കാനും ഇവ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ പറയുന്നു.

അതേസമയം ഓപറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്തതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുമായ സൗന്ദര്യവർദ്ധക ഉല്പന്നങ്ങൾ പിടിച്ചെടുത്തു. താളിക്കാവ് റോഡിലെ എസ്.കെ.നൊവാൽറ്റിയിൽ നിന്നാണ് മിസ്ബ്രാൻഡഡ് ലിപ്സ്റ്റിക്കുകളുടെയും ലിപ് ബാമുകളുടെയും വൻ ശേഖരം പിടികൂടിയത്. 65,000 രൂപ വിലയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ.വി.സുധീഷിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

TAGS :

Next Story