Quantcast

ലോണ്‍ തുക തിരിച്ചടച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രമാണം ലഭിക്കാതെ കുടുംബങ്ങള്‍

അടൂര് ഹൌസിംഗ് ബോര്‍ഡ് സൊസൈറ്റിയിലെ ബാധ്യതകള്‍ തീര്‍ത്തിട്ടും പ്രമാണം വിട്ടുകിട്ടുന്നില്ലെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

MediaOne Logo

Web Desk

  • Published:

    9 Oct 2021 3:13 AM GMT

ലോണ്‍ തുക തിരിച്ചടച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രമാണം ലഭിക്കാതെ കുടുംബങ്ങള്‍
X

അടൂര്‍ ഹൌസിംഗ് ബോര്‍ഡ് സൊസൈറ്റിയിലെ ബാധ്യതകള്‍ തീര്‍ത്തിട്ടും പ്രമാണം വിട്ടുകിട്ടുന്നില്ലെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. ലോണ്‍ തുക തിരിച്ചടച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പത്ത് പേര്‍ക്കാണ് ഇനിയും പ്രമാണങ്ങള്‍ ലഭിക്കാനുള്ളത്. ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് വാങ്ങിയിട്ടും സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.

ഭവനം നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയാണ് അടൂര്‍ ഹൌസിംഗ് ബോര്‍ഡ് സഹകരണ സംഘത്തെ ഇടപാടുകാര്‍ സമീപിച്ചത്. സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന സ്ഥാപനത്തില്‍ നിന്നും ലോണെടുത്ത ഏറെ പേരും ചുരുങ്ങിയ കാലങ്ങള്‍ക്കകം തന്നെ പലിശ സഹിതം ലോണ്‍ തിരിച്ചടച്ചു. എന്നാല്‍ കടം വീട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈടു വച്ച പ്രമാണം മാത്രം ഇവര്‍ക്ക് തിരികെ ലഭിച്ചില്ല.

പരാതികളേറെ നല്‍കിയിട്ടും പ്രമാണം തിരികെ ലഭിക്കാതായതോടെ ഇടപാടുകാരില്‍ 4 പേരാണ് കോടതിയെ സമീപിച്ചത്. 2019ല്‍ ഇടപാടുകാര്‍ക്ക് അനുകൂലമായി കോടതി വിധി വന്നു. മറ്റ് ആറു പേര്‍ കൂടി പരാതിയുമായി എത്തിയതോടെ പ്രശ്നം പരിഹരിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ പലവട്ടം ഉറപ്പ് നല്‍കി. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും പരാതിക്കാരില്‍ ഒരാള്‍ക്കും ആശ്വാസത്തിന് വകയുണ്ടിയില്ല. 1980ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘത്തിലെ വിവിധ ഭരണ സമിതികളുടെ വീഴ്ചകളാണ് ഇടപാടുകാര്‍ നേരിടുന്ന പ്രതിസന്ധിയുടെ കാരണം. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായി അറിവുണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.



TAGS :

Next Story