Quantcast

കുടുംബ കലഹം: ഇടുക്കിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു

കൗന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

MediaOne Logo

Web Desk

  • Updated:

    2023-11-09 05:44:56.0

Published:

9 Nov 2023 1:45 AM GMT

പുതുപ്പറമ്പിൽ ടോമി
X

ഇടുക്കി: നെടുംകണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. കൗന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. ഗുരുതരാവസ്ഥയിൽ ടിന്റു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കാലങ്ങളായി നിലനിന്നിരുന്ന കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്.

TAGS :

Next Story